WhatsApp ബീറ്റ നേടൂ, അപ്ഡേറ്റ് ചെയ്ത ഫീച്ചറുകൾ പരീക്ഷിച്ചുനോക്കുകയും പുതിയ ആപ്പിനെ കുറിച്ച് ഫീഡ്ബാക്ക് പങ്കിടുകയും ചെയ്യുന്ന ആദ്യ വ്യക്തികളിൽ ഒരാളായിരിക്കും നിങ്ങൾ. എപ്പോഴത്തെയും എന്നപോലെ, നിങ്ങളുടെ വ്യക്തിഗത സന്ദേശങ്ങളും കോളുകളും ആദ്യാവസാന എൻക്രിപ്ഷൻ ഉപയോഗിച്ച് പരിരക്ഷിക്കപ്പെടുന്നത് തുടരും. നിങ്ങളുടെ ചാറ്റുകൾക്ക് പുറത്തുള്ള ആർക്കും, WhatsApp-ന് പോലും അവ വായിക്കാനോ കേൾക്കാനോ കഴിയില്ല.
സൗജന്യമായി മെസേജുകൾ അയയ്ക്കുന്നതിനും വീഡിയോ കോൾ ചെയ്യുന്നതിനും 180-ലധികം രാജ്യങ്ങളിലെ 2 ബില്യണിലധികം ആളുകൾ ഉപയോഗിക്കുന്ന ആപ്പാണ് WhatsApp. ഇത് ലളിതവും വിശ്വസ്തവും സ്വകാര്യവുമായതിനാൽ നിങ്ങൾക്ക് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും എളുപ്പത്തിൽ സമ്പർക്കം പുലർത്താം.