Windows 10-നുള്ള Microsoft ആപ്പ് ഇൻസ്റ്റാളർ, Windows 10 ആപ്സ് സൈഡ്ലോഡ് ചെയ്യലിനെ എളുപ്പമാക്കുന്നു: ആപ്പ് പാക്കേജിൽ ഇരട്ടക്ലിക്കുചെയ്താൽ മാത്രം മതി, ആപ്സ് ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങൾക്ക് PowerShell റൺ ചെയ്യേണ്ടതായി വരില്ല. ആപ്പ് നാമം, പ്രസാധകൻ, പതിപ്പ്, പ്രദർശന ലോഗോ എന്നിവ പോലുള്ള പാക്കേജ് വിവരവും ആപ്പ് അഭ്യർത്ഥിച്ച ക്ഷമതകളും ആപ്പ് ഇൻസ്റ്റാളർ അവതരിപ്പിക്കുന്നു. തടസ്സങ്ങളൊന്നുമില്ലാത്തെ ആപ്പിൽ നേരിട്ട് പ്രവേശിക്കൂ--ഇൻസ്റ്റാൾ ചെയ്യൽ പ്രവർത്തിക്കുന്നില്ലെങ്കിൽ, പ്രശ്നം പരിഹരിക്കാനുതകുന്ന തരത്തിലാണ് തെറ്റ് സന്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ആപ്ലിക്കേഷൻ നിലവിൽ ഡെസ്ക്ടോപ്പ് PC-കൾക്കായി മാത്രമേ ലഭ്യമാകൂ.