Meta-യിൽ നിന്നുള്ള WhatsApp, 100% സൗജന്യമായൊരു മെസേജിംഗ് ആപ്പാണ്. 180-ലധികം രാജ്യങ്ങളിലെ 2 ബില്യണിലേറെ ആളുകൾ ഇത് ഉപയോഗിക്കുന്നു. ഇത് ലളിതവും വിശ്വസ്തവും സ്വകാര്യവുമായതിനാൽ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും എളുപ്പത്തിൽ സമ്പർക്കം പുലർത്താം. യാതൊരു വിധ സബ്സ്ക്രിപ്ഷൻ ഫീസുമില്ലാതെ*, കണക്ഷന് വേഗത കുറവാണെങ്കിൽ പോലും മൊബൈലിലും ഡെസ്ക്ടോപ്പിലും ഉടനീളം WhatsApp പ്രവർത്തിക്കുന്നു.
ലോകമെമ്പാടും സ്വകാര്യ മെസേജിംഗ്
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ സ്വകാര്യ മെസേജുകളും കോളുകളും ആദ്യാവസാനം എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. നിങ്ങളുടെ ചാറ്റുകൾക്ക് പുറത്തുള്ള ആർക്കും, WhatsApp-ന് പോലും അവ വായിക്കാനോ കേൾക്കാനോ കഴിയില്ല.
*ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം. വിശദാംശങ്ങൾക്ക് സേവനദാതാവുമായി ബന്ധപ്പെടുക.
---------------------------------------------------------
നിങ്ങൾക്ക് എന്തെങ്കിലും ഫീഡ്ബാക്കോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ, WhatsApp > ക്രമീകരണം> സഹായം> ഞങ്ങളെ ബന്ധപ്പെടുക എന്നതിലേക്ക് പോകുക