നിങ്ങൾ എവിടെ പോവുകയാണെങ്കിലും Microsoft OneDrive ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യൂ. നിങ്ങളുടെ Windows 10 ഫോണിലും കമ്പ്യൂട്ടറിലും (PC അല്ലെങ്കിൽ Mac) നിങ്ങൾ ഉപയോഗിക്കുന്ന മറ്റേതൊരു ഉപകരണത്തിലും, ഡോക്യുമെന്റുകളും ഫോട്ടോകളും മറ്റ് ഫയലുകളും ലഭ്യമാക്കി പങ്കിടുക. നിങ്ങൾ എവിടെയായിരുന്നാലും ഉൽപ്പാദനക്ഷമതയുള്ളവരായി തുടരാനും ഒരുമിച്ച് പ്രവർത്തിക്കാനും Office മൊബൈൽ ആപ്പുകൾ ഉപയോഗിക്കുക. യാത്രയിലായിരിക്കുമ്പോഴും നിങ്ങളുടെ വ്യക്തിഗത, ഔദ്യോഗിക ഫയലുകളിൽ എളുപ്പത്തിൽ പ്രവർത്തിക്കാൻ Windows 10-നുള്ള OneDrive ആപ്പ് അനുവദിക്കുന്നു.
• സൗജന്യ ഓൺലൈൻ സംഭരണം ഉപയോഗിച്ച് ഫയലുകൾ സംരക്ഷിക്കുക, പങ്കിടുക.
• Word, Excel, PowerPoint, OneNote എന്നിവ പോലുള്ള Office ആപ്പുകളിൽ OneDrive ഫയലുകൾ ദ്രുതഗതിയിൽ തുറക്കുക, സംരക്ഷിക്കുക.
• സ്വപ്രേരിത ടാഗുചെയ്യലിന്റെ സഹായത്തോടെ ഫോട്ടോകൾ എളുപ്പത്തിൽ കണ്ടെത്തുക.
• പ്രിയപ്പെട്ട ഫോട്ടോകളുടെയും വീഡിയോകളുടെയും ആൽബങ്ങൾ പങ്കിടുക.
ശ്രദ്ധിക്കുക: നിങ്ങൾക്ക് OneDrive for Business-ൽ സൈനിൻ ചെയ്യാൻ, നിങ്ങളുടെ ഓർഗനൈസേഷന് അർഹമായ SharePoint Online അല്ലെങ്കിൽ Office 365 ബിസിനസ് സബ്സ്ക്രിപ്ഷൻ പ്ലാൻ ഉണ്ടായിരിക്കണം. ഒരു പ്രാദേശിക ഡയറക്ടറിയിൽ നിന്നുള്ള അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾക്ക് സൈനിൻ ചെയ്യാനാകില്ല.
ഈ ആപ്പ് നൽകുന്നത് Microsoft ആണ്. ഈ സ്റ്റോർ ഉപയോഗം മുഖേന നൽകുന്ന ഡാറ്റയും ഈ ആപ്പും Microsoft ആക്സസ് ചെയ്യാനും, ഒപ്പം അത് Microsoft അല്ലെങ്കിൽ സമാന സൗകര്യങ്ങൾ നിലനിർത്തുന്ന അതിന്റെ സഹസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ കൈമാറാനും സംഭരിക്കാനും പ്രോസസ് ചെയ്യാനും ഇടയുണ്ട്.