Windows ഫോണുകളിലും ടാബ്ലെറ്റുകളിലും (10.1 ഇഞ്ചോ അതിൽ കുറവോ സ്ക്രീൻ വലുപ്പമുള്ളത്) സ്പ്രെഡ്ഷീറ്റുകൾ അവലോകനം ചെയ്യാനും കാലികമാക്കാനും സൃഷ്ടിക്കാനുമുള്ള മികച്ച ആപ്ലിക്കേഷനാണ് Microsoft Excel Mobile. *2021 ജനുവരി 12-ന്, Windows 10 Mobile ഉപയോഗിക്കുന്ന ഫോണുകളിൽ ഈ ആപ്പിന്റെ പിന്തുണ അവസാനിക്കും. കൂടുതലറിയാൻ https://aka.ms/OfficeWindows10MobileEOS സന്ദർശിക്കുക.*
*** ഡെസ്ക്ടോപ്പുകളിലും, ലാപ്ടോപ്പുകളിലും, വലിയ ടാബ്ലെറ്റുകളിലും കൂടാതെ ഫോണുകൾക്കുള്ള Continuum-ലും* സ്പ്രെഡ്ഷീറ്റുകൾ സൃഷ്ടിക്കാനും ചിട്ടപ്പെടുത്താനും ഒരു Office 365 സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഇനിപ്പറയുന്ന ആവശ്യകതകൾ കാണുക. ***
സജീവമായ സ്പ്രെഡ്ഷീറ്റുകൾ
• നിങ്ങളുടെ ഫോണിലും ടാബ്ലെറ്റിലും സ്പ്രെഡ്ഷീറ്റുകൾ മികച്ചതായി കാണപ്പെടുന്നു: സൂത്രവാക്യങ്ങൾ, ചാർട്ടുകൾ, പട്ടികകൾ, സോപാധിക ഫോർമാറ്റിംഗ് എന്നിവയെല്ലാം ഇതിലുണ്ട്.
• നിങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങുക: നിങ്ങൾ ഉപകരണങ്ങൾ തമ്മിൽ മാറുമ്പോൾ പോലും നിങ്ങൾ എവിടെയായിരുന്നുവെന്ന് Excel ഓർമ്മിക്കുന്നു.
അവലോകനവും കാലികമാക്കലും എവിടെ വെച്ചുമാകാം
• എവിടെ നിന്നും നിങ്ങളുടെ ഫയലുകളിൽ പ്രവേശിക്കുക, OneDrive, SharePoint, Dropbox എന്നിവയുമായുള്ള ക്രോഡീകരണത്തിന് നന്ദി.
• നിങ്ങളുടെ വിരൽ സ്പർശനത്താൽ ദ്രുത മാറ്റങ്ങൾ വരുത്തുക. നിരകൾ ഇഴച്ച് വർക്ക്ഷീറ്റുകൾ നീക്കുക. ഡാറ്റ ചേർക്കാനും, ചാർട്ടുകൾ ഫോർമാറ്റ് ചെയ്യാനും, വലിയ സ്പ്രെഡ്ഷീറ്റുകൾ നാവിഗേറ്റ് ചെയ്യാനും സ്പർശിക്കുക.
• സംരക്ഷിക്കലിനെ കുറിച്ച് വേവലാതി വേണ്ട. നിങ്ങളുടെ ടാബ്ലെറ്റിലോ ഫോണിലോ നിങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ, Excel നിങ്ങളുടെ ജോലി സംരക്ഷിക്കുന്നതിനാൽ നിങ്ങൾക്കത് ചെയ്യേണ്ടിവരില്ല.
• ഏതാനും സ്പർശനങ്ങളാൽ സ്പ്രെഡ്ഷീറ്റുകൾ പങ്കിടുക, മാത്രമല്ല അവയെ അവലോകനം ചെയ്യാൻ മറ്റുള്ളവരെ ക്ഷണിക്കുക.
• ശരിയായ കമാൻഡ് അതിവേഗം കണ്ടെത്തുക. നിങ്ങൾക്ക് വേണ്ട സവിശേഷതയിലേക്ക് എന്നോട് പറയുക എന്നത് നിങ്ങളെ കൊണ്ടുപോകുന്നു.
ആത്മവിശ്വാസത്തോടെ സൃഷ്ടിക്കുക
• വലിയൊരു സ്ക്രീനിൽ സ്പ്രെഡ്ഷീറ്റുകളെ ചിട്ടപ്പെടുത്താനും അവലോകനം ചെയ്യാനും നിങ്ങളുടെ ഫോണിനെ ഒരു PC ആയി ഉപയോഗിക്കുക.
• സമയ-ലാഭ ടെംപ്ലേറ്റുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രോജക്റ്റുകൾ ചടുലമായി ആരംഭിക്കുക.
• സാധാരണ പ്രവർത്തനങ്ങളുള്ള ഒരു അന്തർ നിർമ്മിത ഓൺസ്ക്രീൻ കീബോർഡ് ഉപയോഗിച്ച് സൂത്രവാക്യങ്ങൾ ചേർക്കുക.
• നിങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിന് പരിചിതമായ റിച്ച് ഫോർമാറ്റിംഗും ലേഔട്ട് ഐച്ഛികങ്ങളും ഉപയോഗിക്കുക.
• സ്പ്രെഡ്ഷീറ്റ് ഫോർമാറ്റും ലേഔട്ടും പുതുമ നഷ്ടപ്പെടാത്ത രൂപത്തിൽ നിലനിൽക്കുന്നു—നിങ്ങൾ ഏത് ഉപകരണം ഉപയോഗിച്ചാലും പ്രശ്നമില്ല.
• പുതുപുത്തൻ ചാർട്ട് തരങ്ങളായ ട്രീമാപ്പ്, സൺബർസ്റ്റ്, വാട്ടർഫാൾ ചാർട്ടുകൾ തുടങ്ങിയവ ഉപയോഗിച്ച് ഡാറ്റയെ ദൃശ്യപരമായി പരീക്ഷിച്ചറിയുക.
ആവശ്യകതകൾ
Excel-ന്റെ ഈ പതിപ്പ് ഫോണുകൾക്കും ടാബ്ലെറ്റുകൾക്കുമായി നിർമ്മിച്ചതാണ് (10.1 ഇഞ്ചോ അതിൽ താഴെയോ സ്ക്രീൻ വലുപ്പമുള്ളത്). അത്തരം ഉപകരണങ്ങളിൽ നിങ്ങൾക്ക് സൗജന്യമായി Excel സ്പ്രെഡ്ഷീറ്റുകൾ കാണാനും, സൃഷ്ടിക്കാനും, ചിട്ടപ്പെടുത്താനും സാധിക്കും. നൂതന സവിശേഷതകൾ ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് യോഗ്യമായ Office 365 സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. www.office.com/information-ൽ കൂടുതലറിയുക.
വലിയ ടാബ്ലെറ്റുകളിലും, ലാപ്ടോപ്പുകളിലും, ഡെസ്ക്ടോപ്പുകളിലും നിങ്ങൾക്ക് സൗജന്യമായി സ്പ്രെഡ്ഷീറ്റുകൾ കാണാവുന്നതാണ്. സ്പ്രെഡ്ഷീറ്റുകൾ സൃഷ്ടിക്കാനും ചിട്ടപ്പെടുത്താനും യോഗ്യമായ ഒരു Office 365 സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. Word, Excel, PowerPoint, OneNote, Outlook എന്നിവയുടെ ഏറ്റവും പുതിയ ഡെസ്ക്ടോപ്പ് പതിപ്പുകളും Office 365-ൽ ഉൾപ്പെടുന്നു—ഡെസ്ക്ടോപ്പുകളിലെയും ലാപ്ടോപ്പുകളിലെയും ഉപയോഗത്തിനായി ശുപാർശ ചെയ്യപ്പെടുന്നു. ആപ്ലിക്കേഷനുള്ളിൽ നിന്ന് നിങ്ങൾക്ക് Office 365-നായി സൈൻ അപ് ചെയ്യാവുന്നതും നിങ്ങൾ ആദ്യമായാണ് സൈൻ അപ് ചെയ്യുന്നതെങ്കിൽ ഒരു മാസത്തെ സൗജന്യം ലഭിക്കുന്നതുമാണ്.
* തിരഞ്ഞെടുത്ത Windows 10 പ്രീമിയം ഫോണുകളിൽ മാത്രമേ ഫോണുകൾക്കുള്ള Continuum ലഭ്യമാകൂ. HDMI ഇൻപുട്ടിനെ പിന്തുണയ്ക്കുന്ന ഒരു ബാഹ്യ മോണിറ്റർ സഹിതമുള്ള Continuum-അനുയോജ്യ സഹായകം ആവശ്യമാണ്.